Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL 2026 Season

ഐപിഎൽ 2026 സീസൺ ; ലേലം ഒരുങ്ങി

മും​​ബൈ: ഐ​​പി​​എ​​ല്‍ (ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 എ​​ഡി​​ഷ​​നി​​ലേ​​ക്കു​​ള്ള താ​​ര​​ലേ​​ല​​ത്തി​​നു​​ള്ള ചി​​ത്രം വ്യ​​ക്ത​​മാ​​യി.

ഐ​​പി​​എ​​ല്‍ 2026 ലേ​​ല​​ത്തി​​ലു​​ള്ള ക​​ളി​​ക്കാ​​രു​​ടെ പ​​ട്ടി​​ക ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. 350 ക​​ളി​​ക്കാ​​രാ​​ണ് അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ല്‍. ഇ​​തി​​ല്‍ 240 ഇ​​ന്ത്യ​​ക്കാ​​രും 110 വി​​ദേ​​ശി​​ക​​ളും ഉ​​ള്‍​പ്പെ​​ടും. രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത (അ​​ണ്‍​ക്യാ​​പ്ഡ്) 224 ഇ​​ന്ത്യ​​ക്കാ​​രും 14 വി​​ദേ​​ശ ക​​ളി​​ക്കാ​​രും പ​​ട്ടി​​ക​​യി​​ലു​​ണ്ട്. 2026 ലേ​​ല​​ത്തി​​നാ​​യി 1390 ക​​ളി​​ക്കാ​​രാ​​ണ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്.

ഒ​​ഴി​​വു​​ള്ള സ്ലോ​​ട്ട്

2026 ഐ​​പി​​എ​​ല്ലി​​ലേ​​ക്ക് ആ​​കെ​​യു​​ള്ള 10 ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കു​​മാ​​യി 77 ക​​ളി​​ക്കാ​​രെ​​യാ​​ണ് ആ​​വ​​ശ്യം. ഒ​​ഴി​​വു​​ള്ള ഈ 77 ​​സ്ലോ​​ട്ടി​​ലേ​​ക്കാ​​ണ് 350 ക​​ളി​​ക്കാ​​രു​​ടെ അ​​ന്തി​​മ​​പ​​ട്ടി​​ക വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഒ​​ഴി​​വു​​ള്ള 77 സ്ലോ​​ട്ടി​​ല്‍ 31 എ​​ണ്ണം വി​​ദേ​​ശ ക​​ളി​​ക്കാ​​ര്‍​ക്കു​​ള്ള​​താ​​ണ്. ശേ​​ഷി​​ക്കു​​ന്ന 46 സ്ലോ​​ട്ടു​​ക​​ള്‍​ക്കാ​​ണ് 240 ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍ രം​​ഗ​​ത്തു​​ള്ള​​ത്.

ഈ ​​മാ​​സം 16ന് ​​അ​​ബു​​ദാ​​ബി​​യി​​ലാ​​ണ് 2026 താ​​ര ലേ​​ലം. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് ലേ​​ലം ആ​​രം​​ഭി​​ക്കു​​ക.

2 കോ​​ടി; 40പേ​​ര്‍, 2 ഇ​​ന്ത്യ​​ക്കാ​​ര്‍

താ​​ര​​ലേ​​ല​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന വി​​ല ര​​ണ്ട് കോ​​ടി. ഈ ​​ഗ​​ണ​​ത്തി​​ല്‍ 40 ക​​ളി​​ക്കാ​​രാ​​ണ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. 227 ക​​ളി​​ക്കാ​​ര്‍ 30 ല​​ക്ഷം രൂ​​പ അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ള്ള​​തി​​ല്‍​പ്പെ​​ടും. 1.5 കോ​​ടി​​യി​​ല്‍ ഒ​​മ്പ​​തും 1.25 കോ​​ടി​​യി​​ല്‍ നാ​​ലും ഒ​​രു കോ​​ടി​​യി​​ല്‍ 17ഉം 75 ​​ല​​ക്ഷ​​ത്തി​​ല്‍ 42ഉം ​​ക​​ളി​​ക്കാ​​രു​​ണ്ട്.

ര​​ണ്ട് കോ​​ടി അ​​ടി​​സ്ഥാ​​ന​​വി​​ല​​യു​​ള്ള 40 ക​​ളി​​ക്കാ​​രി​​ല്‍ ര​​ണ്ടു പേ​​ര്‍​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കാ​​ര്‍, വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​റും ര​​വി ബി​​ഷ്‌​​ണോ​​യി​​യും. ഡെ​​വോ​​ണ്‍ കോ​​ണ്‍​വെ, കാ​​മ​​റൂ​​ണ്‍ ഗ്രീ​​ന്‍, ഡേ​​വി​​ഡ് മി​​ല്ല​​ര്‍, ഡാ​​രെ​​ല്‍ മി​​ച്ച​​ല്‍, വ​​നി​​ന്ധു ഹ​​സ​​രെ​​ങ്ക, അ​​ല്‍​സാ​​രി ജോ​​സ​​ഫ്, ജേ​​ക് ഫ്രേ​​സ​​ര്‍ മ​​ക്ഗു​​ക്, ര​​ചി​​ന്‍ ര​​വീ​​ന്ദ്ര, ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍, ഫി​​ന്‍ അ​​ല​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ര​​ണ്ട് കോ​​ടി അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ള്ള താ​​ര​​ങ്ങ​​ളാ​​ണ്. ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക്, ജോ​​ണി ബെ​​യ​​ര്‍‌​​സ്റ്റോ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ അ​​ടി​​സ്ഥാ​​ന വി​​ല ഒ​​രു കോ​​ടി രൂ​​പ.

ഈ ​​പ്ര​​മു​​ഖ​​രി​​ല്ല

2026 ഐ​​പി​​എ​​ല്ലി​​ല്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ച ചി​​ല പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളു​​ണ്ട്.ലേ​​ല​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ ഓ​​സീ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഗ്ലെ​​ന്‍ മാ​​ക്‌​​സ്‌​വെ​​ല്‍, ഇം​​ഗ്ലീ​​ഷ് ഓ​​ള്‍റൗ​​ണ്ട​​ര്‍ മൊ​​യീ​​ന്‍ അ​​ലി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ മു​​ന്‍ ക്യാ​​പ്റ്റ​​ന്‍ ഫാ​​ഫ് ഡു​​പ്ലെ​​സി, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ആ​​ന്ദ്രെ റ​​സ​​ല്‍, വെ​​റ്റ​​റ​​ന്‍ ഇ​​ന്ത്യ​​ന്‍ ഓ​​ഫ് സ്പി​​ന്ന​​ര്‍ ആ​​ര്‍. അ​​ശ്വി​​ന്‍ എ​​ന്നി​​വ​​രാ​​ണ​​വ​​ര്‍. അ​​ശ്വി​​നും റ​​സ​​ലും ഐ​​പി​​എ​​ല്ലി​​ല്‍​നി​​ന്ന് വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ക്കി​​സ്ഥാ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (പി​​എ​​സ്എ​​ല്‍) ക​​ളി​​ക്കാ​​നാ​​യാ​​ണ് മൊ​​യീ​​ന്‍ അ​​ലി​​യും ഡു​​പ്ലെ​​സി​​യും പി​​ന്മാ​​റി​​യ​​ത്.

Latest News

Corehub Up